ശലഭമേ വരൂ

ശലഭമേ വരൂ - നിശാ
ശലഭമേ വരൂ
പ്രേമഹൃദയം മോഹപുളകം
രാഗമധുരം നുകരൂ പകരൂ നുകരൂ
നുകരു നുകരു നുകരൂ
(ശലഭമേ...)

നിന്നധരത്തിലെ - ചുംബനലഹരി
തെന്നലിലൊഴുകുമ്പോള്‍
മന്മഥശരങ്ങള്‍ - പൊന്‍‌മലര്‍നിരകള്‍
നിന്നു തുടിയ്ക്കുന്നു
നിന്നെ വിളിക്കുന്നു വിളിക്കുന്നു
നിന്നെ വിളിക്കുന്നു
(ശലഭമേ...)

വെണ്മലരിതളില്‍ നിന്‍ കരലാളനം
പൊന്‍‌വല വിരിക്കുമ്പോള്‍
വാസിതവനികള്‍ വസന്തസഖികള്‍
മന്ദഹസിക്കുന്നു
നിന്നെ വിളിക്കുന്നു വിളിക്കുന്നു
നിന്നെ വിളിക്കുന്നു
(ശലഭമേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shalabhame varoo

Additional Info

അനുബന്ധവർത്തമാനം