പുഞ്ചിരിപ്പൂവുമായ് പഞ്ചമി ചന്ദ്രിക

പുഞ്ചിരിപ്പൂവുമായ് പഞ്ചമിച്ചന്ദ്രിക
ചന്ദനക്കിണ്ണവും കൊണ്ടിറങ്ങി
നക്ഷത്രകന്യകള്‍ നാണംകുണുങ്ങികള്‍
പുഷ്പരഥങ്ങളില്‍ വന്നിറങ്ങീ വന്നിറങ്ങീ
പുഞ്ചിരിപ്പൂവുമായ് പഞ്ചമിച്ചന്ദ്രിക
ചന്ദനക്കിണ്ണവും കൊണ്ടിറങ്ങി

ഈ മനോജ്ഞ നികുഞ്ജനിരയില്‍
ഈ മദാലസ നിശയില്‍
വിടര്‍ന്നു നില്‍ക്കും വസന്തലഹരിയില്‍
വിചാരമഞ്ജരി നിറഞ്ഞു - എന്റെ
വികാരമഞ്ജുഷ കവിഞ്ഞു - കവിഞ്ഞൂ‍.....
ഓഹൊഹൊഹോ...ഓ...ഓ...ആ..
പുഞ്ചിരിപ്പൂവുമായ് പഞ്ചമിച്ചന്ദ്രിക
ചന്ദനക്കിണ്ണവും കൊണ്ടിറങ്ങി

ഈ മരാള നിപുണരതിയില്‍
ഈ മൃണാള ദലങ്ങളില്‍
ഉണര്‍ന്നു നില്‍ക്കും ഉന്മദലഹരിയില്‍
വിചാര സദനം നിറഞ്ഞൂ - എന്റെ
വികാര ചഷകം കവിഞ്ഞൂ
ഉണര്‍ന്നു നില്‍ക്കും ഉന്മദലഹരിയില്‍
വിചാര സദനം നിറഞ്ഞൂ - എന്റെ
വികാര ചഷകം കവിഞ്ഞൂ - കവിഞ്ഞൂ
ഓഹൊഹൊഹോ...ഓ...ഓ...ആ..

പുഞ്ചിരിപ്പൂവുമായ് പഞ്ചമിച്ചന്ദ്രിക
ചന്ദനക്കിണ്ണവും കൊണ്ടിറങ്ങി
നക്ഷത്രകന്യകള്‍ നാണംകുണുങ്ങികള്‍
പുഷ്പരഥങ്ങളില്‍ വന്നിറങ്ങീ വന്നിറങ്ങീ
പുഞ്ചിരിപ്പൂവുമായ് പഞ്ചമിച്ചന്ദ്രിക
ചന്ദനക്കിണ്ണവും കൊണ്ടിറങ്ങി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Punchirippoovumaay

Additional Info

അനുബന്ധവർത്തമാനം