മനുഷ്യനു ദൈവം

ഓഹോഹോ.......ഓ.....
മനുഷ്യനു ദൈവം ശക്തികൊടുത്തു
മൃഗങ്ങളേക്കാള്‍ ബുദ്ധികൊടുത്തു
മറ്റൊരു ഹൃദയം കാണാന്‍ മാത്രം
മര്‍ത്യനു കഴിവു കൊടുത്തില്ല - ദൈവം
മര്‍ത്യനു കഴിവു കൊടുത്തില്ല
മനുഷ്യനു ദൈവം ശക്തികൊടുത്തു
മൃഗങ്ങളേക്കാള്‍ ബുദ്ധികൊടുത്തു

ആകാശങ്ങള്‍ കീഴടക്കി
അലയാഴികളെ കൈയ്യടക്കി
പ്രചണ്ഡവാതം പോലവനെത്തി
പ്രപഞ്ചസീമകള്‍ കണ്ടെത്തി
മറ്റൊരു മനസ്സിന്‍ ചിത്രം മാത്രം
മര്‍ത്യനിന്നും കണ്ടില്ല - ശാസ്ത്രം
കണ്ടെത്തിയില്ല
ഓഹോഹോ.......ഓ.....

ദൂരെ ദൂരെ കണ്ണുകള്‍ നീട്ടി
ദൂരദര്‍ശിനി പാഞ്ഞെത്തി
ഇന്ദ്രജാലം പോലവന്‍ പൊങ്ങി
ചന്ദ്രനിലൊടുവില്‍ ചെന്നെത്തി
മറ്റൊരുമനസ്സിന്നുള്ളില്‍ മാത്രം
മര്‍ത്യനിന്നും ചെന്നില്ല
ശാസ്ത്രം ചെന്നെത്തിയില്ല
ഓഹോഹോ.......ഓ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manushyanu daivam

Additional Info

അനുബന്ധവർത്തമാനം