പറവകൾ ഇണപ്പറവകൾ

ആ....
പറവകള്‍ ഇണപ്പറവകൾ
പറവകള്‍ ഇണപ്പറവകള്‍
നമ്മളും ഇണപ്പറവകള്‍
പ്രേമവാനവീഥികളില്‍ പറക്കും
വെള്ളിപ്പറവകള്‍
പറവകള്‍ ഇണപ്പറവകള്‍

ഇന്നലെ ദുഃഖത്തിന്‍ കഥ പറഞ്ഞു
ഇന്നു നാം സ്വര്‍ഗ്ഗത്തില്‍ കൂടു വെച്ചു
കൊഴിഞ്ഞ ദിനങ്ങളെ വിസ്മരിക്കാം
അടഞ്ഞ ലഹരിയില്‍ വിശ്രമിക്കാം-
വിശ്രമിക്കാം
പറവകള്‍ ഇണപ്പറവകള്‍

പൂമാല ചാര്‍ത്തുന്നു രാഗവാടി
നൂപുരം ചാര്‍ത്തുന്നു മോഹവാടി
നിറഞ്ഞ നിര്‍വൃതി തേന്‍കുടങ്ങള്‍
നമുക്കു മാത്രമായ് തുളുമ്പിടുന്നു-
തുളുമ്പിടുന്നു

പറവകള്‍ ഇണപ്പറവകള്‍
നമ്മളും ഇണപ്പറവകള്‍
പ്രേമവാനവീഥികളില്‍ പറക്കും
വെള്ളിപ്പറവകള്‍
പറവകള്‍ ഇണപ്പറവകള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paravakal inapparavakal

Additional Info

അനുബന്ധവർത്തമാനം