ഹൃദയവീണതന്‍ മൃദുലതന്ത്രിയില്‍

ആരു നീ - ആരു നീ - അതിഥീ നവാതിഥീ
ഹൃദയവീണതന്‍ മൃദുലതന്ത്രിയില്‍
മധുരം നീ നിന്‍ സ്വരമെഴുതീ
കദനവേനലില്‍ വാടിയ പൂവില്‍
മകരനിലാവിന്‍ ചിരിയെഴുതീ
ഹൃദയവീണതന്‍ മൃദുലതന്ത്രിയില്‍
മധുരം നീ നിന്‍ സ്വരമെഴുതീ

എരിഞ്ഞു തീര്‍ന്ന കിനാവിന്‍ ചിതയില്‍
എന്തിനു ചന്ദന ലത നട്ടൂ
കരഞ്ഞുണങ്ങിയ കണ്ണില്‍ ദയയുടെ
കനകതരംഗ പ്രഭ ചൊരിഞ്ഞു
ആരു നീ - ആരു നീ - അതിഥീ നവാതിഥീ
ഹൃദയവീണതന്‍ മൃദുലതന്ത്രിയില്‍
മധുരം നീ നിന്‍ സ്വരമെഴുതീ

ചുടുനെടുവീര്‍പ്പില്‍ നീറിയ ചുണ്ടില്‍
ചുംബന മധുര തേന്‍ തൂവി
ആലിലപോലെ വിറയ്ക്കും മെയ്യില്‍
ആലിംഗനലയ സുഖമരുളി
ആരു നീ -ആരു നീ -അതിഥീ നവാതിഥീ
ഹൃദയവീണതന്‍ മൃദുലതന്ത്രിയില്‍
മധുരം നീ നിന്‍ സ്വരമെഴുതീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Hrudayaveenathan

Additional Info

അനുബന്ധവർത്തമാനം