ജീവനിൽ ജീവന്റെ ജീവനിൽ

ജീവനില്‍ - ജീവന്റെ ജീവനില്‍
നിന്നെരിയുന്നു നിന്‍ മിഴികള്‍
നിറദീപങ്ങള്‍ പോലേ (ജീവനില്‍.. )

നീലരാവിന്‍ നീരാഴികളില്‍
ജ്ഞാനപാത്രവുമായ്
ഞാനലയുമ്പോള്‍ ഒഴുകീ നീയൊരു
ഗാനതരംഗിണി പോലേ
ഞാനലയുമ്പോള്‍ ഒഴുകീ നീയൊരു
ഗാനതരംഗിണി പോലേ (ജീവനില്‍.. )

മോഹങ്ങള്‍ മേയും മരീചിയിലെ
മേഘപാളികളില്‍
വാര്‍മഴവില്ലായ് വീണുറങ്ങിയ
ദേവകന്യക നീ
വാര്‍മഴവില്ലായ് വീണുറങ്ങിയ
ദേവകന്യക നീ (ജീവനില്‍.. )

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
jeevanil

Additional Info

അനുബന്ധവർത്തമാനം