വാടിക്കൊഴിഞ്ഞു മധുമാസഭംഗികൾ

 

വാടിക്കൊഴിഞ്ഞു മധുമാസ ഭംഗികള്‍
ഈവഴിത്താരകളില്‍
ഒരിറ്റു മധുരം ഒരുക്കിനില്‍പ്പൂ
ഒരേയൊരോമന  സങ്കല്‍പ്പം

വിമൂകയാമിനിയില്‍ ഞാനീ
വിജനവീഥികളില്‍
തളര്‍ന്നുറങ്ങുമ്പോള്‍ എന്നേ
തഴുകിയതാരുടെ സംഗീതം
തളര്‍ന്നുറങ്ങുമ്പോള്‍ എന്നേ
തഴുകിയതാരുടെ സംഗീതം

നിലാവെളിച്ചം മങ്ങിയൊരെന്‍
നിനവിന്‍ തീരങ്ങളില്‍
മയൂഖവീചികളായ് നിന്നു
മനസ്വിനീ നിന്‍ മൃദുഹാസം
മയൂഖവീചികളായ് നിന്നു
മനസ്വിനീ നിന്‍ മൃദുഹാസം
(വാടിക്കൊഴിഞ്ഞു ......)

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vadikozhinju madhumasa

Additional Info

അനുബന്ധവർത്തമാനം