ഏഴര വെളുപ്പിനുണർന്നു

ഏഴരവെളുപ്പിനുണർന്നൂ ഞാൻ
എങ്ങിനെയോ - ഇന്നലെ
ഏഴരവെളുപ്പിനുണർന്നൂ ഞാൻ 
പനിനീർത്തെന്നലിന്റെ പാദസരം കേട്ടല്ലാ
പൈങ്കിളിപ്പാട്ടും കേട്ടല്ലാ
എങ്ങിനെയോ - ഇന്നലെ
ഏഴരവെളുപ്പിനുണർന്നൂ ഞാൻ 

മിഴിയിതളിൽ അഞ്ജനമെഴുതാൻ
അരികിലാരോ വന്നു
കവിളിണയിൽ പുളകത്തിൻ
സിന്ദൂരച്ചെപ്പു കമഴ്ന്നു
ഏഴരവെളുപ്പിനുണർന്നൂ ഞാൻ
എങ്ങിനെയോ - ഇന്നലെ
ഏഴരവെളുപ്പിനുണർന്നൂ ഞാൻ 

ഒരു നിമിഷം വിരിയുകയാണൊരു
മധുര വേദന എന്നിൽ
എരിവെയിലിൽ തളിരിടുമോ
നറുവെണ്ണിലാവിൻ കിനാക്കൾ

ഏഴരവെളുപ്പിനുണർന്നൂ ഞാൻ
പനിനീർ തെന്നലിന്റെ പാദസരം കേട്ടല്ലാ
പൈങ്കിളിപ്പാട്ടും കേട്ടല്ലാ
എങ്ങിനെയോ - ഇന്നലെ
ഏഴരവെളുപ്പിനുണർന്നൂ ഞാൻ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ezhara veluppinunarnnu

Additional Info

Year: 
1971

അനുബന്ധവർത്തമാനം