സുനിതേ നിനക്കെൻ

 

സുനിതേ നിനക്കെൻ കരളിൻ മലരാൽ
അണിമാല്യങ്ങൾ കോർക്കുന്നു ഞാൻ
സുനിതേ നിനക്കെൻ ഉയിരിൻ ഇഴയിൽ
മണിനാദങ്ങൾ മീട്ടുന്നു ഞാൻ
തേനൂറും നിനവുകളിൽ നീ അല്ലോ
കനവുകളിൽ നീ അല്ലോ
അഴകുകളിൽ നീയല്ലോ
(സുനിതേ നിനക്കെൻ...)

വിണ്ണിൻ പീലികൾ പാകി വർണ്ണ മാലകൾ ചാർത്തി
മാരിവില്ലുകൾ ഭൂമിക്ക് നിറമേകവേ
എന്തിനാണു നിൻ മൗനം എന്തിനാണു നിൻ നാണം
രണ്ടു നെഞ്ചിലെ മന്ത്രങ്ങൾ ഒന്നാകവേ
അധരത്തളിരിൽ അമൃതം പേറും എൻ
ആരോമൽ രോമാഞ്ചമേ
തേനൂറും നിനവുകളിൽ നീ അല്ലോ
കനവുകളിൽ നീ അല്ലോ
അഴകുകളിൽ നീയല്ലോ
(സുനിതേ നിനക്കെൻ...)

സ്വർണ്ണത്താലവും പേറി സ്വപ്നതീരവും പൂകി
പുഷ്പകന്യയായ് നീയെന്നിൽ കുളിർ കോരവേ
നിന്നെ കൈകളാൽ മൂടാൻ  നിന്റെ ഭംഗികൾ ചൂടാൻ
എന്റെ ചിന്തകൾ ഹംസങ്ങളായ് മാറവേ
നിമിഷം തോറും പുളകം പെയ്യും എൻ ആനന്ദ സൗഭാഗ്യമേ
തേനൂറും നിനവുകളിൽ നീ അല്ലോ
കനവുകളിൽ നീ അല്ലോ
അഴകുകളിൽ നീയല്ലോ
(സുനിതേ നിനക്കെൻ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sunithe ninakken

Additional Info

അനുബന്ധവർത്തമാനം