എന്റെ വിണ്ണിൽ വിടരും - D
Music:
Lyricist:
Singer:
Raaga:
Film/album:
ലല്ലലല്ല ലാലാ ലല്ലല്ലല്ല ലാലാ
ലാലലലലലാ
എന്റെ വിണ്ണിൽ വിടരും നിലാവേ
എന്നും ഉള്ളിൽ വിരിയും കിനാവേ
മോഹങ്ങൾ രാഗങ്ങൾ പകരുമ്പോൾ
നിന്നെ ഓർത്തൊരു ഗാനമിതാ (എന്റെ...)
മഞ്ഞുമ്മയേകുന്ന മലർ വനമൊന്നിൽ ഞാനൊരു കൂടു കൂട്ടും
മേഘങ്ങൾ നൽകുന്ന പൊൻ തൂവലാലേ ഞാനതലങ്കരിക്കും
പൂവിടും എൻ സാഫല്യമേ പൂത്തെഴും പൊൻ ലാവണ്യമേ
നീ വരൂ എൻ ആരോമലേ എന്നും ഇനിയെന്നും കൂട്ടിരിക്കാൻ (എന്റെ...)
ഓളങ്ങൾ തഴുകുന്ന താമരയിലയിൽ ഞാൻ നിന്റെ പേരെഴുതും
വാനവും ഭൂമിയും സാക്ഷികളാകെ ഞാൻ നിന്നെ സ്വീകരിക്കും
താരെഴും എൻ അനുരാഗമേ തേൻ തരും പൊൻ വാസന്തമേ
നീ വരൂ എൻ സായൂജ്യമേ തമ്മിലാശകൾ പങ്കു വെയ്ക്കാൻ (എന്റെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ente vinnil vidarum - D