വട്ടത്തിൽ വട്ടാരം

വട്ടത്തിൽ വട്ടാരം വഴിതീരാ മേലോരം
അപ്പൂപ്പൻ താടിക്ക്  മാനത്തെ കൊട്ടാരം (2)
മൂപ്പർ പാർക്കും കൊട്ടാരത്തിനു മുറിയില്ലാ കതകില്ലാ.. 
മുറിയില്ലാ കതകില്ലാ.. 
ചുവരില്ലാ തറയില്ലാ മാനത്തെ കൊട്ടാരം (2)
(വട്ടത്തിൽ..)

പണ്ടൊരു വിത്ത് കാറ്റത്ത്  പൊട്ടിത്തെറിച്ചു മുറ്റത്ത്
ഇല വന്നു പൂ വന്നു കതിർ വന്നു കായ് വന്നൂ (2)
കൊമ്പിനു കൊമ്പിനു കിളികളിരുന്നു കാക്കച്ചി കൂവി വിളിച്ചു
അപ്പൂപ്പൻ കാശിക്കോ അമ്മൂമ്മേ കാണാനോ (2)
ഇത്രത്തിൽ ഗമയെന്താ ഇത്തിരി നേരമിരുന്നാട്ടെ (2)
പണിയുണ്ടേ പണിയുണ്ടേ കലപില കൂട്ടും പിള്ളാരേ
അവിടുന്നും പൊങ്ങുന്നൂ മാനത്തെ കൊട്ടാരം

കൊട്ടാരം തുള്ളുന്നു ആയുന്നു  കായുന്നു ചീറുന്നു ചിതറുന്നു
കോടക്കാറിടയുന്നു
അലറുന്നു പേമാരി അപ്പൂപ്പൻ കുതിരുന്നു
കുറുകുന്നു തകരുന്നു കൊഴിയുന്നു മറയുന്നു (2)
കൊമ്പിനു കൊമ്പിനു കിളികളിരുന്നു
കലപില ചിലയോ ചിലുചില കലപില (2)
കലപില ചിലയോടു ചിലുചില കലപില
ചിലുചില കലപില  ചിലുചില കലപില
കലപില ചില ചിലുചില ചിലുചില.... 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vattathil vattaaram

Additional Info

അനുബന്ധവർത്തമാനം