നീയെന്റെ അഴകായ്

 

നീയെന്റെ അഴകായ് വർണ്ണമലരായ് പൂത്തു നിന്നു
മനസ്സിൽ മധുരമേകും നീ എന്നിൽ പൊൻ മരാളം
അറിയാതെ എന്റെ അരികിൽ
കഥ പറയാൻ വന്നു നിന്നൂ
അറിയാതെ എന്റെ അരികിൽ
കഥ പറയാൻ വന്നു നിന്നൂ

നീ എന്റെ കുളിരായ് എന്നിൽ  കതിർ ചൂടി വന്നു നിന്നൂ
കരളിൽ കവിത പാടും
നീ എന്നിൽ പൊൻ മയൂരം
അറിയാതെ എന്റെ അരികിൽ
കഥ പറയാൻ വന്നു നിന്നൂ
അറിയാതെ എന്റെ അരികിൽ
കഥ പറയാൻ വന്നു നിന്നൂ
(നീയെന്റെ അഴകായ്...)

പൊൻ പരാഗ ചേല ചുറ്റി  സന്ധ്യയെത്തുമ്പോൾ
പാടി പാടി  കുഞ്ഞലകൾ  തീരം തേടുമ്പോൾ
എന്റെ കാരചെപ്പുമേന്തി രാവണയുമ്പോൾ
തുള്ളിതുള്ളി കാറ്റലകൾ ഉമ്മ വയ്ക്കുമ്പോൾ
ദ്വാദശി തൂകി വന്നു നീ എന്നിൽ തേൻ കിനാവായ്
നീ എന്റെ കുളിരായ് എന്നിൽ  കതിർ ചൂടി വന്നു നിന്നൂ
നീയെന്റെ അഴകായ് വർണ്ണമലരായ് പൂത്തു നിന്നു

എന്റെ ലോല സ്വപ്നങ്ങളിൽ നീ തെളിയുമ്പോൾ
മന്ദം മന്ദം വിളിച്ചെന്നെ ഉണർത്തിടുമ്പോൾ
എന്റെ രാജശില്പീ നിന്നെ പൊന്നു പൂശുമ്പോൾ
എല്ലാം മറന്നു നിന്നിൽ അലിഞ്ഞിടൂം ഞാൻ
രാഗശ്രീ തൂകി വരൂ നീയെന്നിൽ തേൻ കിനാവായ്
(നീയെന്റെ അഴകായ് ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeyente azhakaai

Additional Info

അനുബന്ധവർത്തമാനം