സപ്‌തസ്വരരാഗ ധാരയിലലിയുവാന്‍
സപ്‌തസ്വരരാഗ ധാരയിലലിയുവാന്‍
എന്‍ സ്വപ്നവേദിയില്‍ ഞാനിരുന്നു
സപ്‌തസ്വരരാഗ ധാരയിലലിയുവാന്‍
എന്‍ സ്വപ്നവേദിയില്‍ ഞാനിരുന്നു
ഞാനെന്‍ സ്നേഹത്തിൻ മണിദീപം നീട്ടുമ്പോള്‍
ഞാനെന്‍ സ്നേഹത്തിൻ മണിദീപം നീട്ടുമ്പോള്‍
വരുമോ എന്നരികില്‍ എന്‍ മനസ്സില്‍
തരുമോ രാഗസുഖം
സപ്‌തസ്വരരാഗ ധാരയിലലിയുവാന്‍
എന്‍ സ്വപ്നവേദിയില്‍ ഞാനിരുന്നു
ഏഴു നിറങ്ങളാല്‍ നിന്‍ ചിത്രമെഴുതിയെന്‍
ഏകാന്തനിമിഷങ്ങള്‍ ധന്യമാക്കുവാന്‍
ഏഴു നിറങ്ങളാല്‍ നിന്‍ ചിത്രമെഴുതിയെന്‍
ഏകാന്തനിമിഷങ്ങള്‍ ധന്യമാക്കുവാന്‍
ഈ സ്വരച്ഛായയില്‍ ധ്യാനിച്ചിരിക്കുമ്പോള്‍
തെളിയൂ എന്‍ മനസ്സില്‍ രാകേന്ദുവായ്
സപ്‌തസ്വരരാഗ ധാരയിലലിയുവാന്‍
എന്‍ സ്വപ്നവേദിയില്‍ ഞാനിരുന്നു
സൗവര്‍ണ്ണസിന്ദൂര ചക്രവാളങ്ങളില്‍
സൗഗന്ധിപ്പൂക്കൾ വിടര്‍ന്നിടുമ്പോള്‍
സൗവര്‍ണ്ണസിന്ദൂര ചക്രവാളങ്ങളില്‍
സൗഗന്ധിപ്പൂക്കൾ വിടര്‍ന്നിടുമ്പോള്‍
അറിയാതെ കണ്ണുപൊത്തി കിന്നാരം ചൊല്ലുവാൻ
വരുമോ എന്നരികില്‍ കുളിര്‍ത്തെന്നലായ്
സപ്‌തസ്വരരാഗ ധാരയിലലിയുവാന്‍
എന്‍ സ്വപ്നവേദിയില്‍ ഞാനിരുന്നൂ...