മധുമൊഴിയോ രാഗമാലികയോ
മധുമൊഴിയോ രാഗമാലികയോ
ഒഴുകിവരും മാരകാകളിയോ
മാനസം വീണയായ്
മോഹമോ ഗാനമായ്
നീയതിൽ നാദമായ്
ഞാനോ ഭാവമായ്
സ്വപ്നങ്ങൾ പൂവണിഞ്ഞു -പ്രേമ
സ്വർഗ്ഗത്തിൽ നാമുയർന്നു
സ്വപ്നങ്ങൾ പൂവണിഞ്ഞു -പ്രേമ
സ്വർഗ്ഗത്തിൽ നാമുയർന്നു
ദാഹമായ് മോഹമായ് നീവരൂ
മധുമൊഴിയോ രാഗമാലികയോ
ഒഴുകിവരും മാരകാകളിയോ
നീ പാടും രാഗങ്ങൾ
മധുപകരുന്നൊരു ഹൃദയമിതാ
നീരാടും മോഹങ്ങൾ
കുളിരണിയുന്നൊരു നിമിഷമിതാ
ഈ സ്വപ്നതീരത്തിൽ
നിധിയുണരുന്നൊരു കേളിയിതാ
ഈ പുഷ്പസാനുക്കൾ
സുരഭിലമാക്കും പുളകമിതാ
സ്വപ്നങ്ങൾ പൂവണിഞ്ഞു -പ്രേമ
സ്വർഗ്ഗത്തിൽ നാമുയർന്നു
സ്വപ്നങ്ങൾ പൂവണിഞ്ഞു -പ്രേമ
സ്വർഗ്ഗത്തിൽ നാമുയർന്നു
ദാഹമായ് മോഹമായ് നീവരൂ
(മധുമൊഴിയോ...)
ആത്മാവിൽ തേനൂറും
അസുലഭരാഗവസന്തമിതാ
ആദ്യമായ് പൂ ചൂടും
ഹൃദയവികാര സുഗന്ധമിതാ
തീരാത്ത ദാഹങ്ങൾ
ചിറകണിയുന്നൊരു വേളയിതാ
നാമൊന്നായ് ചേർന്നീടും മദഭര യൗവ്വനലഹരിയിതാ
സ്വപ്നങ്ങൾ പൂവണിഞ്ഞു -പ്രേമ
സ്വർഗ്ഗത്തിൽ നാമുയർന്നു
സ്വപ്നങ്ങൾ പൂവണിഞ്ഞു -പ്രേമ
സ്വർഗ്ഗത്തിൽ നാമുയർന്നു
ദാഹമായ് മോഹമായ് നീവരൂ
(മധുമൊഴിയോ...)