ലാസ്യം സ്വപ്നലാസ്യം

ലാസ്യം സ്വപ്നലാസ്യം ഹാ
ലാസ്യം സ്വപ്നലാസ്യം
എന്നിലാലസ്യം മധുരാലസ്യം
എന്നിലാലസ്യം മധുരാലസ്യം
നുരഞ്ഞുപതഞ്ഞു സിരകള്‍
വലിഞ്ഞു മുറുകിയെന്നിൽ
പുണരുന്നൂ ആവേശം
ഹോ..ഹോ...
ലാസ്യം സ്വപ്നലാസ്യം
സ്വപ്നലാസ്യം

നില്‍ക്കാന്‍ ഒതുക്കാന്‍ നീളുന്ന കൈകള്‍
മദിക്കാന്‍ മറക്കാന്‍ ക്ഷണിക്കുന്ന കണ്‍കള്‍
കളിചിരി ചുണ്ടത്ത് പൂത്തിരി ജാലം
കണ്ണാടിക്കവിളത്ത് വര്‍ണ്ണത്തേരോട്ടം
ലാസ്യം ആഹ് സ്വപ്നലാസ്യം
സ്വപ്നലാസ്യം

മനസ്സില്‍ തുടിക്കും രതിലയഭാവം
മൊഴിയില്‍ ചിരിയില്‍ മധുരിതദാഹം
തളിരിന്‍ മേനിയില്‍ കൗതുകപ്പൂക്കള്‍
ഉള്ളില്‍ കിനാവിന്റെ കന്മദപ്പൂക്കള്‍
ലാസ്യം ഓ സ്വപ്നലാസ്യം
എന്നിലാലസ്യം മധുരാലസ്യം
എന്നിലാലസ്യം മധുരാലസ്യം
നുരഞ്ഞുപതഞ്ഞു സിരകള്‍
വലിഞ്ഞു മുറുകിയെന്നിൽ
പുണരുന്നൂ ആവേശം
ആ..ങ്ഹും...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Lasyam swapnalasyam