നാലുകെട്ടിൻ തിരുമുറ്റത്ത്

 

നാലുകെട്ടിന്‍ തിരുമുറ്റത്ത് ഇളവെയില്‍ ഏറ്റു നില്ക്കും
കൃഷ്ണ തുളസി പോലെ (2)
നിര്‍മ്മല സൌന്ദര്യ ദര്‍ശനമേകി നീയും

കുറുനിര തഴുകുന്ന തിരുനെറ്റിത്തടത്തിങ്കല്‍
ഹരിചന്ദനത്താല്‍ കുറി ചാര്‍ത്തി
സ്വപ്നാടക നീ വന്നു എന്‍റെ മുന്നില്‍
സാധന ഉപാസനകള്‍ ധന്യമാക്കി

ചെങ്കുറിഞ്ഞി ചാറണിയും ചാരുപഥ തലത്തിങ്കല്‍
തങ്കത്താര മണികളാല്‍ നൂപുരം ചാര്‍ത്തി
പദസ്വനമുണര്‍ത്തി വന്നു മുന്നില്‍
ക്ഷേത്രാംഗനമാകെ ധന്യമാക്കി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Nalukettin thirumuttathu