മഞ്ഞിൽ കുളിച്ചു നിൽക്കും

മഞ്ഞിൽ കുളിച്ചു നിൽക്കും പൂനിലാപ്പെൺകൊടി
മദതരളിത മധുരമാം നൃത്തമാടി
ചന്ദനച്ചോലയിൽ ജലതരംഗ വീചികളീൽ
ആ..ആ.ആ.ആ
ചന്ദനച്ചോലയിൽ ജലതരംഗ വീചികളീൽ
ഹംസഗീതങ്ങൾ മുഴങ്ങി നിന്നൂ
ഹംസഗീതങ്ങൾ മുഴങ്ങി നിന്നൂ
(മഞ്ഞിൽ...)

ജലകേളികളിൽ ലയിച്ച ജലദേവതമാരെന്നും
പരിഹാസശരങ്ങൾ മെല്ലെ തൊടുത്തു വിട്ടു
കോവിലിൽ പോകേണ്ടേ ദേവനെ കാണേണ്ടേ
സോമവാരവ്രതമിന്നു തുടങ്ങിടേണ്ടെ
(മഞ്ഞിൽ...)

ചന്ദനം ചാർത്തിയ രാവുണർന്നു ചോദിച്ചു
തോഴനാം നിൻ വേണു ഗായകനെവിടെ
ലജ്ജയിൽ മുങ്ങിയ പൂനിലാക്കന്യക
വാനിൻ അപാരതയിൽ മാഞ്ഞു പോയി
 (മഞ്ഞിൽ...)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjil Kulichu Nilkkum

Additional Info

Year: 
1980

അനുബന്ധവർത്തമാനം