മനുഷ്യൻ ജനിച്ചത്

മനുഷ്യന്‍ ജനിച്ചത് ചിരിക്കാനോ -മണ്ണില്‍ 
വീണുകരഞ്ഞു മരിക്കാനോ 
അൽപ്പന്റെ ജല്പനം ഉന്മാദദര്‍ശനം 
അൽപ്പന്റെ ജല്പനം ഉന്മാദദര്‍ശനം
ഏതാണിതെന്നറിയില്ല
മനുഷ്യന്‍ ജനിച്ചത് ചിരിക്കാനോ -മണ്ണില്‍ 
വീണുകരഞ്ഞു മരിക്കാനോ

മാനവജന്മത്തിന്‍ കാരണമാരാഞ്ഞ് പാരിടമെങ്ങും ഞാനലഞ്ഞു 
മനം വലഞ്ഞു ദേഹം മെലിഞ്ഞു 
മനം വലഞ്ഞു ദേഹം മെലിഞ്ഞു 
ഉത്തരമില്ലാത്ത ചോദ്യത്തിനുത്തരം 
ഒരുനാള്‍ നേടി ഞാന്‍ ചിരിക്കും
ചിരിച്ചു ചിരിച്ചു ഞാന്‍ മരിക്കും
മനുഷ്യന്‍ ജനിച്ചത് ചിരിക്കാനോ -മണ്ണില്‍ 
വീണുകരഞ്ഞു മരിക്കാനോ

പുനരപി ജനനം പുനരപി മരണം 
ജീവിതചക്രം ഉരുണ്ടു 
ഇവര്‍ പോയ് അവരായ് 
അവര്‍ പോയ് ഇവരായ് 
തത്വങ്ങള്‍ പലതായ് മാറി
കണ്ടവര്‍ ആരും മിണ്ടിയതില്ല 
മിണ്ടുന്നവര്‍ കണ്ടില്ലാ സത്യം
മിണ്ടുന്നവര്‍ കണ്ടില്ലാ
മനുഷ്യന്‍ ജനിച്ചത് ചിരിക്കാനോ -മണ്ണില്‍ 
വീണുകരഞ്ഞു മരിക്കാനോ -മണ്ണില്‍ 
വീണുകരഞ്ഞു മരിക്കാനോ -മണ്ണില്‍ 
വീണുകരഞ്ഞു മരിക്കാനോ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manushyan janichath

Additional Info

Year: 
1980