അദ്വൈതാമൃതവർഷിണി
അദ്വൈതാമൃതവർഷിണീ
ആനന്ദചിന്മയരൂപിണീ
അദ്വൈതാമൃതവർഷിണീ
ആനന്ദചിന്മയരൂപിണീ
പ്രണതീ തവ പ്രണതീ
പ്രണവമന്ത്രസ്വരൂപിണീ
അദ്വൈതാമൃതവർഷിണീ
ആനന്ദചിന്മയരൂപിണീ
വല്ലകി മീട്ടി നീ പല്ലവി പാടുമ്പോൾ
വല്ലകി മീട്ടി നീ പല്ലവി പാടുമ്പോൾ
പല്ലവപുടമാകും മാനസം
തല്ലജസുധയാകും
ശുഭദേ വരദേ ശാരദേ...
(അദ്വൈതാമൃത...)
കാഞ്ചിയിൽ കാമാക്ഷി
മധുരയിൽ മീനാക്ഷി
നീ നീരജാക്ഷിയായി (കാഞ്ചി..)
ആദിയിൽ ഈ ലോകസാക്ഷിയായീ..
അദ്വൈതാമൃതവർഷിണീ
ആനന്ദചിന്മയരൂപിണീ
ജിഹ്വയിൽ നീ വന്നു
നൃത്തമാടിടുമ്പോൾ....
ആ....
ജിഹ്വയിൽ നീ വന്നു
നൃത്തമാടിടുമ്പോൾ
വിശ്വവിമോഹിനിയായി -വേദാന്ത
സാരസ *മായി
(അദ്വൈതാമൃത...)
ജീവജാലങ്ങളിൽ ഇന്ദ്രജാലം കാട്ടി
ജീവജാലങ്ങളിൽ ഇന്ദ്രജാലം കാട്ടി
നീ മഹാമായയായി -സാന്ത്വന
സൗന്ദര്യലഹരിയായി
ലളിതേ വരദേ ശാരദേ
അദ്വൈതാമൃതവർഷിണീ
ആനന്ദചിന്മയരൂപിണീ
പ്രണതീ തവ പ്രണതീ
പ്രണവമന്ത്രസ്വരൂപിണീ