കണ്ണേ ഉറങ്ങുറങ്ങ്
രാരീ രാരാരോ രാരീരം രാരീരാ
കണ്ണേ ഉറങ്ങുറങ്ങ് പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്
കണ്ണനെ കണ്ടു കണ്ട് ചിരിച്ചും കൊണ്ടോമന മുത്തുറങ്ങ്
താമരത്തുമ്പിയായ് പറന്നോടാനാലിലകുഞ്ഞുറങ്ങ്
സൂര്യനും ചന്ദ്രനും പോൽ ഉറങ്ങുറങ്ങാരിരിരാരാരോ (കണ്ണേ...)
തേനും വയമ്പുമുണ്ട് മടിയിൽ ചായോ ചായുറങ്ങ്
നോവാത്ത മുള്ളു കൊണ്ട് കാതുകുത്താം അമ്മിഞ്ഞയുണ്ടുറങ്ങ്
നാട്ടു നടപ്പു പോലെ കാതിൽ ഞങ്ങൾ മുത്തശ്ശി പേരു ചൊല്ലാം
അന്നപൂർണ്ണേശ്വേരിയായ് അന്നമുണ്ട് മെയ് വളരാനുറങ്ങ് (കണ്ണേ...)
പിച്ച വെച്ചു നടന്നാൽ കാലിൽ രണ്ടു പാദസരങ്ങൾ നൽകാം
നാലാളു കണ്ടു നിൽക്കേ നാവിൽ ഞങ്ങൾ നാമാക്ഷരം കുറിക്കാം
ഏഴു സ്വരങ്ങൾ കൊണ്ടു മാല കോർത്തു മൗലിയിൽ ചാർത്തി തരാം
ഏഴു നിറങ്ങളുള്ള പട്ടു കൊണ്ടു പാവാട തുന്നിത്തരാം (കണ്ണേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Kanne urangurang
Additional Info
ഗാനശാഖ: