പാടാത്ത വൃന്ദാവനം
പാടാത്ത വൃന്ദാവനം
എൻ മനമിന്നേകാന്ത വൃന്ദാവനം (2)
വിട ചൊല്ലാൻ നേരമായ്
പാർവ്വണമധുസന്ധ്യ മായാറായ് (2)
(പാടാത്ത വൃന്ദാവനം ..)
പ്രിയയമുനേ കരയരുതേ
നീയരുതെന്നെന്നോടു ചൊല്ലരുതേ (2)
പുലർകാലചന്ദ്രികേ മിഴിതോർന്ന മേഘമേ
കേഴുന്ന ഗോപികേ അലയുന്ന ഗോക്കളേ
എന്നാണോ ഇനി എന്നാണോ
നമ്മൾ കാണുവതെന്നാണോ (പാടാത്ത...)
കാൽത്തളകൾ ചിലമ്പുകയായ്
ആടും പാദങ്ങളറിയാതെ തളരുകയായ് (2)
ഹരിവാസരങ്ങളേ കളകോകിലങ്ങളേ
അഴകിൻറെ പീലി പോൽ ആടുന്ന പൂക്കളേ
മയങ്ങാറായ് രാവു മായാറായ്
തിരുവരങ്ങുകളൊഴിയാറായ് (പാടാത്ത)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
paadatha vrindavanam
Additional Info
ഗാനശാഖ: