ഓരങ്ങളില്‍ ഓരങ്ങളില്‍ ഓളങ്ങള്‍
ആ ..ആ ...ആ ..... ഓരങ്ങളില്‍ ഓരങ്ങളില്‍ ഓളങ്ങള്‍ ഇളകുന്നുവോ ഓരങ്ങളില്‍ ഓരങ്ങളില്‍ ഓളങ്ങള്‍ ഇളകുന്നുവോ ദൂരെ ആരോ തുഴഞ്ഞുവരും ചെറുതോണി തന്‍ പാഴ് നിഴല്‍ കാണുന്നുവോ.. ഓര്‍മ്മതന്‍ ഓരങ്ങളില്‍ ഓരങ്ങളില്‍ ഓളങ്ങള്‍ ഇളകുന്നുവോ.. മാധവമാസ നിലാവലയൊഴുകുന്ന മാകന്ദത്തളിരണിക്കൊമ്പില്‍..(2) പാടിപ്പതിഞ്ഞ പഴംപാട്ടു വീണ്ടുമാ പൂങ്കുയില്‍ പാടുന്ന നേരം ബോധമനസ്സിന്‍ കയങ്ങളില്‍ നിന്നൊരു നീര്‍ക്കിളി പൊങ്ങുന്നുവോ.. മോഹഭംഗത്തിന്‍ കരിനിഴല്‍കാട്ടിലെ രാപ്പാടിയാകുന്നുവോ... രാപ്പാടിയാകുന്നുവോ... (ഓരങ്ങളില്‍...) ഭാവഗീതങ്ങള്‍ക്കു രാഗം പകര്‍ന്നൊരാ.. താരിളം തളിരൊത്ത ചുണ്ടില്‍ (2) വാടിത്തളര്‍ന്ന മലര്‍പോലെ നില്‍ക്കുന്നു ശോകഗാനത്തിന്റെ ഈണം ഭാവലയങ്ങള്‍ ഇണങ്ങാതെ നിന്നിലെ ഗായിക കേഴുന്നുവോ.. ജീവരാഗത്തിന്‍ കുളിരണിക്കൂട്ടിലെ ദാഹം വിതുമ്പുന്നുവോ.. ദാഹം വിതുമ്പുന്നുവോ.. (ഓരങ്ങളില്‍...)