തേൻനിലാവിലെൻ - M

തേന്‍നിലാവിലെന്‍ നീലാമ്പൽപ്പൂ വിരിഞ്ഞൂ
താരകങ്ങളെന്‍ കൈക്കുമ്പിളില്‍ പൊഴിഞ്ഞൂ
തിങ്കളെന്റെ അരികില്‍ വന്നു
അമ്മയെപ്പോലെ...
തേന്‍നിലാവിലെന്‍ നീലാമ്പല്‍പ്പൂ വിരിഞ്ഞൂ

സ്നേഹതന്ത്രി മീട്ടി 
നെഞ്ചില്‍ ചേര്‍ത്തു മെല്ലെ
കാറ്റു വന്നു തഴുകിയിന്നെന്റെ അച്ഛനെപ്പോലെ
രാക്കുയിലിന്‍ താരാട്ടില്‍ 
കരള്‍ നിറഞ്ഞു തുളുമ്പുമ്പോള്‍
വാത്സല്യധാരയായ് മഞ്ഞു പെയ്തു
(തേന്‍നിലാവിൽ...)

മനംനൊന്തു ഞാനൊന്നു വിളിച്ചാല്‍
ദൂരെ മറുവിളി കേള്‍ക്കും
ആദ്യമായ് കാണുന്ന കൊതിയോടമ്മ-
യെന്നെ മെയ്യോടു ചേര്‍ക്കും
ആകാശമുല്ലകള്‍ പൂകൊണ്ടു മൂടും
ആശാസുഗന്ധം മഴയായ് വീഴും
അറിയാത്തലോടലില്‍ ഞാനുറങ്ങും

തേന്‍നിലാവിലെന്‍ നീലാമ്പൽപ്പൂ വിരിഞ്ഞൂ
താരകങ്ങളെന്‍ കൈക്കുമ്പിളില്‍ പൊഴിഞ്ഞൂ
തിങ്കളെന്റെ അരികില്‍ വന്നു
അമ്മയെപ്പോലെ...
തേന്‍നിലാവിലെന്‍ നീലാമ്പല്‍പ്പൂ വിരിഞ്ഞൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Then nilvavilen - M