നെയ്തലാമ്പലാടും രാവിൽ

 

ഉം ഉം ഉം ഉം ഉം..
നെയ്തലാമ്പലാടും രാവിൽ തിങ്കളായെങ്കിൽ
എന്റെ മാൻ കിടാവിന്നിടമെൻ മാറിലേകും ഞാൻ
ഹോയ് മാറിലേകും ഞാൻ (നെയ്തലാമ്പൽ..)

നിന്റെ മിഴിയിണകൾ കിനാവിൻ
സൗഹൃദം നുകർന്നു
ഏഴു വർണ്ണങ്ങൾ പ്രിയേ നിൻ
രൂപമായി വിരിഞ്ഞു
ഈ രാവു  പോലും പിന്നിൽ
നിന്റെ മുടിയിൽ മറഞ്ഞു നിന്നു  (നെയ്തലാമ്പൽ..)

രാഗമാധവമായ് നിലാവിൽ
പാൽ കുടം കിനിഞ്ഞു
ജീവ തന്തികളിൽ വികാരം
ഈണമായ് ഉണർന്നു
ആത്മാവിലേതോ കോണിൽ
നമ്മളറിയാതെ  മധു നിറഞ്ഞു  (നെയ്തലാമ്പൽ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neithalambaladum

Additional Info

അനുബന്ധവർത്തമാനം