അമ്പലമില്ലാതെ ആൽത്തറയിൽ

 

നമഃ പാര്‍വ്വതീ പതേ
ഹര ഹര മഹാദേവ
ശ്രീ ശങ്കരനാമ സങ്കീര്‍ത്തനം
ഗോവിന്ദ ഗോവിന്ദ

അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും
ഓംകാരമൂര്‍ത്തി ഓച്ചിറയില്‍
പര ബ്രഹ്മമൂര്‍ത്തി ഓച്ചിറയില്‍  (അമ്പലമില്ലാതെ...)

ചുറ്റുവിളക്കുണ്ട് മീനാക്ഷിക്കാവുണ്ട്
കല്‍ച്ചിറയുണ്ടിവിടെ
ചിത്തത്തിലോര്‍ത്തു ഭജിക്കുന്നു ശങ്കരാ
നിത്യവും നിന്റെ നാമം  (അമ്പലമില്ലാതെ.....)

മുടന്തനും കുരുടനും ഊമയും
ഈവിധ ദുഃഖിതരായവരും
നൊന്തുവിളിക്കുകില്‍ കാരുണ്യമേകുന്ന
ശംഭുവേ കൈ തൊഴുന്നേന്‍  (അമ്പലമില്ലാതെ...)

അരൂപിയാകിലും ശങ്കരലീലകള്‍
ഭക്തര്‍ക്കുള്ളില്‍ കണ്ടീടാം
വെള്ളിക്കുന്നും ചുടലക്കാടും
വിലാസ നര്‍ത്തന രംഗങ്ങള്‍
ഉടുക്കിലുണരും ഓംകാരത്തില്‍
ചോടുകള്‍ ചടുലമായിളകുന്നു
സംഹാര താണ്ഡവമാടുന്ന നേരത്തും
ശൃംഗാര കേളികളാടുന്നു

കാമനെ ചുട്ടോരു കണ്ണില്‍ കനലല്ല
കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ
കുന്നിന്‍ മകളറിയാതെ ആ ഗംഗയ്ക്ക്
ഒളി സേവ ചെയ്യുന്നു മുക്കണ്ണന്‍  (അമ്പലമില്ലാതെ.....)

xEfaAGD6s30