കറുമ്പിയാം അമ്മയുടെ

 

കറുമ്പിയാം അമ്മയുടെ വെളുമ്പിയാം മകളൊരു
ചെറുമകൾ സുന്ദരിയെ കിനാവു കണ്ടു
കറുത്ത മാനത്തു നീങ്ങും വെളുത്ത മേഘങ്ങൾക്കുള്ളിൽ
തുടുത്ത ചന്ദ്രനെ അവൾ കിനാവു കണ്ടു
തുടുത്ത ചന്ദ്രനെ അവൾ കിനാവു കണ്ടു (കറുമ്പിയാം...)

മലമോളിൽ നാടുകാണി പാറയുടെ അരികിലെ കിളിമരച്ചോട്ടിലിന്നും (2)
മനസ്സിൽ കുളിരുമായ്  കാത്തു  നിൽക്കും കിടാത്തി ഞാൻ
ഇണ വരും  വരുമെന്നു കൊതിച്ചിരുന്നു (കറുമ്പിയാം...)

ഇളം കാറ്റിൽ തളിരിലകൾ പോലെ കരളിൽ തുടിപ്പുമായ് കാത്തിരുന്നു (2)
പകലെത്ര കഴിഞ്ഞിട്ടും ഇരവെത്ര കൊഴിഞ്ഞിട്ടും
അവളുടെ തോഴൻ വന്നു കനിഞ്ഞതില്ല (കറുമ്പിയാം...)