ജീവിതം ശാശ്വതസ്നേഹമെന്നോതുവാൻ

 

ജീവിതം ശാശ്വത സ്നേഹമെന്നോതുവാൻ
താഴെയീ ശാന്തി തൻ പൂഴിയിൽ മൂകമായ്
ഒരുങ്ങി വന്നൂ നീയുമേ (ജീവിതം...)

കാരമുള്ള് കാലിലാകെ ചോര വാർന്നൂ പോകിലും (2)
ആരുമറിയാതെ നീയോ യാത്ര തുടരുന്നുവോ
തിരയിളക്കി തറയറിയാതോടിടുന്നൂ ഓടവും (ജീവിതം...)

നീ കൊതിച്ച സ്വപ്നമെല്ലാം വീണടിഞ്ഞു പോയിടാം (2)
വാരിപ്പുൽകാനായ് മോഹം വീണ്ടും വരികില്ലയോ
സ്ഥിരതയില്ല ഒരു വിലാസോം ആർക്കുമില്ല ഓർക്കുകിൽ (ജീവിതം...)

Jeevitham shaashwatha snehamennothuvan...Chekkeranoru Chilla 1986(Latheef)