കസ്തൂരിമാനിന്റെ തോഴി
ഉം..ഉം..ഉം..ഉം...
ആഹ ആ..ആ.ആ.. .
ലാലാലാല ലാലാലാ.... .
കസ്തൂരിമാനിന്റെ തോഴീ കനകക്കിനാവിന്റെ റാണി (2)
കഥ പറയും നിൻ കണ്ണിൽ വിടരും കവിത വായിച്ചു നോക്കി
പ്രേമകവിത വായിച്ചു നോക്കി
മധുരക്കിനാവിന്റെ തേരിൽ മണിവില്ലുമായ് വന്ന ദേവാ (2)
നഖമുനയാൽ എൻനെഞ്ചിൽ നെയ്ത കവിത വായിച്ചു നോക്കി
പ്രേമകവിത വായിച്ചു നോക്കി
കസ്തൂരിമാനിന്റെ തോഴീ കനകക്കിനാവിന്റെ റാണി
അനുരാഗലേഖനം എഴുതും വിരലിന്റെ തഴുകൽ ഏൽക്കുന്ന നേരം
അകതാരിൽ ആനന്ദം പകരുമീ രൂപം കൊതിതീരെ കാണുവാൻ മോഹം (2)
മോഹം മോഹം നിന്നെ മാറോടു ചേർക്കുവാൻ മോഹം (2)
മധുരക്കിനാവിന്റെ തേരിൽ മണിവില്ലുമായ് വന്ന ദേവാ
ഋതുരാജപുഷ്പങ്ങൾ അരുളും സൗരഭ്യം കരളിൽ നിറക്കുന്ന കാലം
അരുണനു കിരണങ്ങൾ നൽകുമീ കവിളിലിൽ ഒരു മുദ്ര ചാർത്തുവാൻ മോഹം(2)
മോഹം മോഹം എന്നും ഇതു പോലെ നിൽക്കുവാൻ മോഹം
എന്നും ഇതു പോലെ നിൽക്കുവാൻ മോഹം (കസ്തൂരിമാനിന്റെ തോഴീ. . )