ജന്മനക്ഷത്രമേ

ജന്മനക്ഷത്രമേ .......
ജന്മനക്ഷത്രമേ  നീ നിർണ്ണയിക്കുന്നു ജയവും പരാജയവും
മനുഷ്യന്റെ  ജയവും പരാജയവും (2)
ജനിക്കും നാൾ നോക്കി മണ്ണിൽ ശിശുവിന്റെ
ജാതകമെഴുതുന്നു (2) (ജന്മ...)

നാവോറു പാടുന്നു നന്മകൾ നേരുന്നു
കുഞ്ഞിനു പീഡകൾ ഒഴിയാനായ് (2)
അമ്പലനടകൾ കയറിയിറങ്ങുന്നു
ജല ദോഷങ്ങൾ തീർക്കാനായ്
ഗൃഹദോഷങ്ങൾ തീർക്കാനായ് (ജന്മ...)

നെയ്ത്തിരി ഉഴിയുന്നു വഴിപാടു നൽകുന്നു
മാനത്തെ ദൈവങ്ങൾ കനിയാനായ് (2)
ബാധകൾ ഒഴിയാൻ അന്നം വിളമ്പുന്നു
ഭാഗ്യ ദോഷങ്ങൾ നീങ്ങാനായ്
ഭാഗ്യ ദോഷങ്ങൾ നീങ്ങാനായ് (ജന്മ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Janma nakshathrame

Additional Info