ഹൃദയത്തിൽ തേന്മഴ
ഹൃദയത്തിൽ തേന്മഴ പെയ്യും
ഇടയപ്പെൺകൊടിയേ (2)
താഴ്വരയിൽ ചെമ്പനിനീർപൂ
ത്താലവുമായ് വരുമഴകേ (ഹൃദയത്തിൽ...)
ഒലീവു ചില്ലകളൊരുപിടി മരതക
മണികൾ കൊരുക്കുകയായീ
ഇണയായ് നീർക്കിളി നീന്തും
പൊയ്കയും ഇക്കിളി കൊള്ളുകയായീ (2)
തളിർത്ത മുന്തിരിവള്ളിക്കുടിലിൽ
തത്തകൾ കൊഞ്ചുകയായ്
ഒരു ഗാനത്തിൻ ചിറകിൽ വരൂ നീ
യരൂശലേം കന്യേ (ഹൃദയത്തിൽ...)
കിനാവു കാണും പോലെ മിഴികളിൽ
നിലാവുദിച്ചതു പോലെ
ഒരു ലില്ലിപ്പൂ വിരിയും പോലെ
അരികിൽ നീയണയേ (2)
പ്രപഞ്ചമാകേ പാടുകയായിതൊ
രപൂർവസുന്ദരരാഗം
നമുക്കു പാർക്കാൻ മാതളവനികകൾ
നിശാനികുഞ്ജങ്ങൾ (ഹൃദയത്തിൽ...)
---------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Hridayathil
Additional Info
ഗാനശാഖ: