ശാരോണിൻ പനീർപ്പൂ ചൂടി വരൂ
ശാരോണിൻ പനീർപ്പൂ ചൂടി വരൂ
ശാലീനശരൽസായാഹ്നസഖി നീ
ഓ ഉയിർ നിറയേ ചൊരിയുക നീ കുളിരമൃതം
നവതാരുണ്യം നറും വീഞ്ഞായ് നുരയും
മധുപാത്രം മനോജ്ഞാംഗീ നീ വരൂ
ശാരോണിൻ പനീർപ്പൂ ചൂടി വരൂ
ശാലീനശരൽസായാഹ്നസഖി നീ
ഓ വനതരുവിൻ തണലിലിതാ ഇണ ഹരിണം
കുളിർമഞ്ഞോലും നിലാപ്പൂക്കൾ വിരിയേ
കുയിൽ പാടുമ്പോളെതിർപാട്ടും പാടി വാ(ശാരോണിൻ....)
ഓരോരോ പൂവും മുത്തിപ്പായും കാറ്റല്ലാ
നീ തേടും പൂവിൻ കാതിൽ മത്രം ചൊല്ലും പൂത്തുമ്പീ(2)
ഋതുക്കൾ തൻ തലോടലിൽ തരളിത
തരുക്കൾ പോൽ തളിർത്തിടും ഉടലിതു
പതുക്കെ മാറോടണച്ചു ഞാൻ പ്രിയമൊടു
മനസ്വിനീ മയങ്ങു നീ മലർ വിരി
നീർത്തുന്നിതാ മണിയറ മഞ്ചമാർന്നു നാം
മധുമൊഴി ഒന്നു ചേർന്നു നാം കുളിരേ (ശാരോണിൻ....)
കസ്തൂരിപ്പൊൻ മാൻ മേയും കന്നിപ്പുൽമേട്ടിൽ
ഈ മാറിൽ ചായും ഞാനിന്നേതോ സ്വപ്നം കാണുന്നൂ (2)
കിനാക്കൾ തൻ കിളുന്നു പൂവിതളുകൾ
വിടർത്തുമീ തളിർ വിരൽ തഴുകിയ
സുഖത്തിലോ തുടിക്കുമെൻ കരളിലെ
മണിക്കുയിൽ വിളിക്കയാണയി സഖീ
നീ പോരിക പ്രിയതരം ആത്മതന്തൊയൊൽ
സുമധുര രാഗധാരയായ് ഉണരൂ (ശാരോണിൻ....)