സന്ധ്യ കൊളുത്തിയ
സന്ധ്യ കൊളുത്തിയ ചന്ദനച്ചിതയിൽ
എന്റെ സൂര്യനെരിഞ്ഞൂ
ആറിത്തണുക്കാത്ത ദുഃഖം
മാറിൽ മെഴുതിരിയായെരിഞ്ഞു
കൂട്ടിലെ പ്രാവുറങ്ങീ എന്റെ
പാട്ടിലെ സ്വപ്നം മയങ്ങീ (സന്ധ്യ...)
ഒടുവിലെ മോഹത്തിൻ പക്ഷിയും പാടാതെ
ചിറകടിച്ചകലെ മറഞ്ഞൂ
കണ്ണീരോടെ വിണ്ണിൻ വക്കിൽ
പൊന്നമ്പിളിക്കല നിന്നൂ
ഒറ്റച്ചിറകുള്ള പക്ഷിയേ പോലേ
നിശ്ശബ്ദനൊമ്പരം പോലെ (സന്ധ്യ...)
ഒടുവിലെത്തോണിയും അക്കരെപ്പോയപ്പോൾ
കടവിൽ ഇരുളിൽ ഞാൻ നിന്നൂ
മിന്നാമിന്നിപ്പൊൻതിരികൾ
കണ്ണിൽ വെളിച്ചം വിതച്ചൂ
നിന്റെ പൂക്കാലം പറന്നു പോയി
നെഞ്ചിലെ മൈനയും പോയീ (സന്ധ്യ....)
--------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Sandhya koluthiya