മഞ്ജുനൂപുരശിഞ്ജിതത്തൊടു

 

മഞ്ജുനൂപുരശിഞ്ജിതത്തൊടു
പോവതെങ്ങു സഖീ
മയ്യഴുപ്പുഴ പോലവേ മദലോലയായിതിലേ
കുളിർ കാറ്റേ ഇതിലേ വാ
ഒരു പാട്ടിൻ കുളിരായ് വാ
മന്ദഗാമിനിയെന്റെ മാനസമന്ദിരം തന്നിൽ
വന്നു നീയൊരു മൂകമാമനുരാഗഗീതം പോൽ
കുടമൂതും മുകിലേ വാ
കുളിർമാരിപ്പനിനീർ താ

കണിക്കൊന്ന പോലെ കണ്ടു നിന്നെ കാതരേ
കളിച്ചെണ്ടു നീട്ടീ പ്രേമലോലം കാത്തുനിന്നൂ
വരൂ ബന്ധുരേ മാനസം മധുരാർദ്രമായ്
വരവീണ തൻ തന്തികൾ സ്വരസാന്ദ്രമായ്
പ്രാണനോലും ലയലഹരികളിൽ (മഞ്ജു...)

കിളിക്കൊഞ്ചലോടെ പൂക്കളോടെ ഭാസുരേ
വിളിക്കുന്നു ദൂരെ ദേവദൂതർ പാടും തീരം
പുലർവേളയായ് സന്ധ്യയായ് ശുഭരാത്രിയായ്
പുളിനങ്ങളിൽ നാം സഖീ പിരിയാതെയായ്
താരകങ്ങൾ തിരിയുഴിയുകയായ് (മഞ്ജു...)

--------------------------------------------------------------------

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjunoopura

Additional Info

അനുബന്ധവർത്തമാനം