കുളക്കോഴി കുണുക്കിട്ടു
കുളക്കോഴി കുണുക്കിട്ടു
കുരുവികൾ കുരവയിട്ടു
വെറുതെ ചിലയ്ക്കും മുത്തശ്ശിക്കിളി
വെറ്റിലപ്പാക്കു തരാം
ഇന്നു പെരുന്നാള് കുഞ്ഞരിപ്രാവേ വാ
തള്ളപ്പിടക്കോഴീ
പിള്ളാരെവിടെപ്പോയ്
ഒരു പാട്ടുപാടാം നല്ല പിറന്നാൾ
പുന്നാരക്കണ്മണിക്ക്
കളിക്കൂട്ടുകാരെല്ലാരും പിറന്നാളൂ കൂടാൻ വാ വാ
മലർത്തുമ്പി മോളേ തേൻ തരൂ
തളിർത്തൊത്തിലാടും തത്തേ
തനിച്ചല്ല നീ പോരേണ്ടൂ
വിളിക്കൂ നിൻ കൊഞ്ചും കൂട്ടരേ
അയൽക്കാരി മൈനേ നീ വാ
വയല്‍പ്പൂവിൻ തോഴീ വാ വാ
ഇവൾ നിന്റെയോമൽക്കണ്മണീ
കതിർകൊത്തിപ്പറക്കുന്ന മുളന്തത്തേ പനം തത്തേ
തടുക്കിട്ടിങ്ങിരുന്നാട്ടേ
ഇനിയെന്റെയനിയത്തിപ്രാവിന്റെ പിറന്നാളി
നൊരു പാട്ടിൻ വിരുന്നാട്ടേ (കുളക്കോഴീ...)
കിളിച്ചുണ്ടന്മാവിന്റെ കൊമ്പിൽ
ചിലും ചിലും തുള്ളിയാർക്കും
വിറവാലനണ്ണാർകണ്ണാ വാ
കൊതിപ്പിക്കും മണം പേറും
മധുവൂറും മാമ്പഴങ്ങൾ
ഇവൾക്കു നീ എറിഞ്ഞു തരൂ
മണിപ്പീലിയോലതുള്ളീ
മദിക്കുമീ തെങ്ങിൻ തൈകൾ
നിനക്കായി നേരും മംഗളം
തിരുവാഴ്ത്തു പാടിയിന്നു
പിറന്നാളിൻ വിരുന്നുണ്ണാൻ
വരുന്നല്ലോ മാലാഖമാർ
മൊഴിയായീ തുളുമ്പാത്തൊരഴകിന്റെയലയാഴി
തുടിക്കുന്ന മനസ്സല്ലേ (കുളക്കോഴീ...)
-----------------------------------------------------------------