ഇന്നു കാണും പൊൻകിനാക്കൾ
ഇന്നു കാണും പൊൻകിനാക്കൾ
നീ മറക്കരുതേ - ഹൃദയമേ
നീ മറക്കരുതേ
ഇന്നു ചൊല്ലും രാഗകഥകൾ
നീ മറക്കരുതേ ഹൃദയമേ
നീ മറക്കരുതേ
പ്രേമപവനൻ വീണമീട്ടി
പാടിത്തന്നൊരു ഗാനവും
കന്നിയാറ്റിൽ അലകളിളകി (2)
മെല്ലെയുയരും മേളവും
നീ മറക്കരുതേ ഹൃദയമേ
നീ മറക്കരുതേ
ഇന്നു ചൊല്ലും രാഗകഥകൾ
നീ മറക്കരുതേ - ഹൃദയമേ
നീ മറക്കരുതേ
കാട്ടുവള്ളിക്കുടിലു തോറും
കാത്തിരിക്കും വസന്തവും
വണ്ടുകൾ മലർച്ചെണ്ടിൻ ചെവിയിൽ (2)
മന്ദമോതും മന്ത്രവും
നീ മറക്കരുതേ - ഹൃദയമേ
നീ മറക്കരുതേ
ഇന്നു കാണും പൊൻകിനാക്കൾ
നീ മറക്കരുതേ - ഹൃദയമേ
നീ മറക്കരുതേ
ഇന്നു ചൊല്ലും രാഗകഥകൾ
നീ മറക്കരുതേ ഹൃദയമേ
നീ മറക്കരുതേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Innu kaanum ponkinaakkal