ഇണക്കുരുവി
ആ. . . ആ. . ആ. . . .
ഇണക്കുരുവീ... ഇണക്കുരുവീ
നിന്നോമലാള്‍ക്കിനി വിടതരിക (2)
പൂവനവീഥിയിലോടിനടന്നൊരു
പുള്ളിമാനിനു വിടതരിക (2)
കാട്ടാളന്‍ ശരമെയ്തു വീഴ്ത്തിയ
വേട്ടമാനിനു വിടതരിക
(ഇണക്കുരുവീ... )
കണ്ണീര്‍ക്കടലില്‍ താഴും നിന്നുടെ
കാട്ടുകുയിലിനു വിടതരിക
ആശകള്‍ തന്നുടെ ചിതയിലെരിയും
ആരോമലാള്‍ക്കിനി വിടതരിക
(ഇണക്കുരുവീ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Inakkuruvee