തെക്കു തെക്കു തെക്കു ചെന്നൊരു
തെക്കുതെക്കു തെക്കുചെന്നൊരു പെണ്ണിനെക്കണ്ടു
ഞമ്മളു പെണ്ണിനെക്കണ്ടു
നിക്കുനിക്കു പൊന്നെ കണ്ണേയെന്നു പറഞ്ഞു
ഒക്കത്തില്ല മിണ്ടത്തില്ല് കാണത്തില്ലായെന്നു പറഞ്ഞു
നാക്കുകൊണ്ടൊരു പെട പെടച്ചു നടന്നുപെണ്ണ്
വടക്കുവടക്കുവടക്കു പോയൊരു പെണ്ണിനെക്കണ്ടു
ഞമ്മളുപെണ്ണിനെക്കണ്ടൂ
എനിക്കു പ്രേമം പെരുത്തൂയെന്നവളോടു പറഞ്ഞു
ബരിനില്ലപ്പാ കീഞ്ഞാളിന്‍ ബേഗമ്മെന്നു പറഞ്ഞു
വൈരം കൊടുത്തിട്ടു സുന്ദരിപ്പെണ്ണു പറഞ്ഞുമറഞ്ഞു
നടയ്ക്കു നടയ്ക്കു നടയ്ക്കു ചെന്നൊരു നാരിയെക്കണ്ടു
ഞമ്മളു നാരിയെക്കണ്ടു
തറ്റുത്തുനിര്‍ത്തി തേനില്‍ മുക്കിയ വാക്കുപറഞ്ഞു
എന്തൂട്ടാനിങ്ങളു മെക്കട്ടു കേറണെയെന്നുപറഞ്ഞു
പണ്ടാരോടങ്ങട്ടെയെന്നു ശപിച്ചവള്‍ നാടുകടന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Thekku thekku thekku
Additional Info
ഗാനശാഖ: