നോൽക്കാത്ത നൊയമ്പു ഞാൻ

 

നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ 
നോറ്റതാര്‍ക്കു വേണ്ടി 
നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ 
നോറ്റതാര്‍ക്കു വേണ്ടി 
കോര്‍ക്കാത്ത പൂമാല കോര്‍ത്തതാര്‍ക്കുവേണ്ടി
(നോല്‍ക്കാത്ത...)

സങ്കല്‍പ്പമാരനവന്‍ വന്നല്ലോ - എന്റെ
സംഗീതം കേള്‍ക്കാനിരുന്നല്ലോ
നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ 
നോറ്റതാര്‍ക്കു വേണ്ടി 

പൂക്കാത്ത ഹൃദയവാടി പൂത്തതാര്‍ക്കുവേണ്ടി
നീര്‍ത്താത്ത പട്ടുമെത്ത നീര്‍ത്തിയാര്‍ക്കുവേണ്ടി
കല്യാണധാമനവന്‍ വന്നല്ലോ - എന്റെ
കവിതകള്‍ കേള്‍ക്കാനിരുന്നല്ലോ
നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ 
നോറ്റതാര്‍ക്കു വേണ്ടി 

എന്‍ പ്രേമ പൂജയിങ്കല്‍ പൂജചെയ്തതാരേ
ഇന്നോളം പൊന്‍കിനാവില്‍ കണ്ടതു ഞാനാരേ
ആനന്ദമൂര്‍ത്തിയവന്‍ വന്നല്ലോ - എന്റെ 
അനുരാഗവേദിയിലിരുന്നല്ലോ

നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ 
നോറ്റതാര്‍ക്കു വേണ്ടി 
കോര്‍ക്കാത്ത പൂമാല കോര്‍ത്തതാര്‍ക്കുവേണ്ടി
സങ്കല്‍പ്പമാരനവന്‍ വന്നല്ലോ - എന്റെ
സംഗീതം കേള്‍ക്കാനിരുന്നല്ലോ
നോല്‍ക്കാത്ത നൊയമ്പു - ഞാന്‍ 
നോറ്റതാര്‍ക്കു വേണ്ടി 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nolkkatha noyambu

Additional Info

അനുബന്ധവർത്തമാനം