കിളിവാതിലിന്നിടയിൽ കൂടി

കിളിവാതിലിന്നിടയില്‍കൂടി
മലര്‍മാലകള്‍ നീട്ടുവതാരോ
മധുമാസപ്പൂനിലാവോ
മറ്റാരാണോ 

മാനത്തെ മട്ടുപ്പാവില്‍
മണിവാതിലില്‍ നില്‍ക്കുവതാരോ
വാസന്ത താരകമോ
മറ്റാരാണോ

കണിക്കൊന്ന പൂത്തുനില്‍ക്കും
കരളിന്റെ പൂവാടികയില്‍
ക്ഷണിക്കാതെ വന്നുചേര്‍ന്ന വിരുന്നുകാരാ
അവിടത്തെ സല്‍ക്കരിക്കാന്‍
അധരത്തില്‍ നിന്നു വീഴും
അനുരാഗ ഗാനമല്ലാ-
തൊന്നുമില്ലല്ലോ 

കിളിവാതിലിന്നിടയില്‍കൂടി
മലര്‍മാലകള്‍ നീട്ടുവതാരോ
മധുമാസപ്പൂനിലാവോ
മറ്റാരാണോ 

മനസ്സില്‍ ഞാന്‍ വിരിച്ചിട്ട
മലര്‍മെത്തയിലിരുന്നാട്ടേ
കിനാവിന്റെ പൊന്‍കിരീടം അണിഞ്ഞാട്ടേ
കളിവാക്കു പറഞ്ഞെന്റെ
കവിളത്തു നുള്ളിയാട്ടേ
പുളകപ്പൂമാലയെനിക്കു തന്നാട്ടേ 

കിളിവാതിലിന്നിടയില്‍കൂടി
മലര്‍മാലകള്‍ നീട്ടുവതാരോ
മധുമാസപ്പൂനിലാവോ
മറ്റാരാണോ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kilivaathilinnidayil koodi

Additional Info