തങ്കക്കുടമേ ഉറങ്ങ്

തങ്കക്കുടമേ ഉറങ്ങ് -അമ്മ
താരാട്ടു പാടാമുറങ്ങ്
താലോലം ഉണ്ണി താലോലം
താര്‍മിഴി ചിമ്മിയുറങ്ങ്
(തങ്കക്കുടമേ....)

അച്ഛനെയാദ്യമായ് കണ്ടപ്പോള്‍ അമ്മ തന്‍
കണ്ണിലിരുന്നതു നീയല്ലേ
കാല്‍വിരല്‍കൊണ്ടമ്മ തറയിലന്നെഴുതിയ-
തോമനേ നിന്റെ പേരല്ലേ
ഓമനേ നിന്റെ പേരല്ലേ
(തങ്കക്കുടമേ....)

കുഞ്ഞായിരുന്നപ്പം പാവയായ് വന്നെന്റെ
മാറിലണഞ്ഞതു നീയല്ലേ
ആരാരോ ആരിരാരോ
ആരാരൊ ആരിരാരോ
കുഞ്ഞായിരുന്നപ്പം പാവയായ് വന്നെന്റെ
മാറിലണഞ്ഞതു നീയല്ലേ
പ്രായം വന്നപ്പം സ്വപ്നമായ് വന്നെന്നെ
മാടി വിളിച്ചതും നീയല്ലേ
മാടി വിളിച്ചതും നീയല്ലേ
(തങ്കക്കുടമേ....)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thankakkudame urangu

Additional Info