അഴകിൻ നീലക്കടലിൽ
അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ
അഴകിന്‍ നീലക്കടലില്‍ അക്കരെയക്കരെയക്കരെ നിന്നും
അരയന്നപ്പൈങ്കിളി പോലെ ആടിപ്പാടി വന്നു ഞാന്‍ (2)
ബലെ ബലെ ബലെ ബലെ
മന്ദാരക്കണ്ണില്‍ നിന്നും മലരമ്പുകളെയ്യട്ടെ ആ..ആ..
പുന്നാരച്ചുണ്ടില്‍ നിന്നും പൂപ്പുഞ്ചിരി പെയ്യട്ടെ
ആനന്ദം കൊള്ളാത്തൊരാരാണെന്നറിയട്ടെ
ഞാനെന്റെ കണ്‍പീലികളാല്‍ അവനേയൊന്നുഴിയട്ടെ (ആനന്ദം..)
അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ
കൈമുദ്രകള്‍ കാട്ടിക്കാട്ടി കഥ പറയും നേരത്ത്
പുരികക്കൊടി നീട്ടി നീട്ടി പൂ നുള്ളും നേരത്ത്
കരളിന്റെ തത്തമ്മയ്ക്ക് കവിത വരും സമയത്ത്
കാണുന്നോര്‍ കള്ളച്ചിരിയാല്‍ കൂടുന്നുണ്ടരികത്ത് (കരളിന്റെ..)
ആട്ടം പാര് ചാട്ടം പാര് ആട്ടക്കാര ചട്ടം പാര്
അഴകിന്‍ നീലക്കടലില്‍ അക്കരെയക്കരെയക്കരെ നിന്നും
അരയന്ന പൈങ്കിളി പോലെ ആടിപ്പാടി വന്നു ഞാന്‍
അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ (2)