കിളിയേ കിളിയേ ഉണ്ടോ സ്വാദുണ്ടോ

കിളിയേ കിളിയേ.. 
കിളിയേ കിളിയേ - ഉണ്ടോ സ്വാദുണ്ടോ
പേരക്കായക്കു സ്വാദുണ്ടോ - എന്റെ
പേരക്കായക്കു സ്വാദുണ്ടോ (കിളിയേ...)

വീരാളിപ്പട്ടുടുത്ത്.. 
വീരാളിപ്പട്ടുടുത്ത് കാലത്തേ വെളുപ്പിനു
വിരുന്നുണ്ണാൻ നീ വായോ (2)

വീട്ടിലെ പൂച്ചക്ക് കാനേത്ത്
കാട്ടിലെ മുല്ലയ്ക്കു കാതുകുത്ത്
കാട്ടിലെ മുല്ലയ്ക്ക് കാതുകുത്ത്
പെരുന്നാളും വന്നു കുരുവീ ഇളംകുരുവീ
വയലേലകളിൽ നെല്ലുണ്ടോ - എൻ
വയലേലകളിൽ നെല്ലുണ്ടോ

കാരയ്ക്കാപ്പഴം തരാം കാട്ടിലെ തേനും തരാം
കിളിച്ചുണ്ടൻ മാങ്ങ തരാം
ഇന്നെന്റെ വീട്ടിലു വിരുന്നൂട്ട്
കുന്നിക്കുരുവിന്റെ കണ്ണെഴുത്ത്
കുന്നിക്കുരുവിന്റെ കണ്ണെഴുത്ത് (കിളിയേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kiliye kiliye

Additional Info

അനുബന്ധവർത്തമാനം