വീണക്കമ്പി തകർന്നാലെന്തേ

വീണക്കമ്പിതകർന്നാലെന്തേ
വിരലിൻ തുമ്പുമുറിഞ്ഞാലെന്തേ
ഗാനമേ നിൻ മധുവർഷത്താൽ
ഞാനലിഞ്ഞു പോയീ
ഞാനലിഞ്ഞു പോയീ...(വീണ..)

വാനിന്റെ മാറിൽ വീണു വൈശാഖ ചന്ദ്രലേഖ...(2)
കാണാത്ത ചിറകുകൾ വീശി
പ്രാണൻ പറന്നുയർന്നു പോയി
പ്രാണൻ പറന്നുയർന്നു പോയീ (വീണ...)

അനുരാഗമേഘമേ നിൻ ആദ്യത്തെ വർഷധാര(2)
അമൃതം പകർന്ന നേരം
ഞാൻ മറന്നിതെന്നെ
ഞാൻ മറന്നിതെന്നെ (വീണ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
veenakkambi thakarnnaalenthe

Additional Info

അനുബന്ധവർത്തമാനം