എന്റെ മുന്തിരിച്ചാറിനോ

എന്റെ മുന്തിരിച്ചാറിനോ
എന്റെ പുഞ്ചിരിപ്പാലിനോ
എന്റെ മുന്തിരിച്ചാറിനോ
എന്റെ പുഞ്ചിരിപ്പാലിനോ
ഏതിനാണധികം മധുരം
ഏതിനാണാനന്ദ ലഹരി
ഏതിനാണധികം മധുരം
ഏതിനാണാനന്ദ ലഹരി
ലഹരീ.... ലഹരീ..
ലഹരി ലഹരി ലഹരി

മഗ്ദലനാട്ടിലെ മേരി -ഞാൻ
മദനസാമ്രാജ്യറാണി
മഗ്ദലനാട്ടിലെ മേരി -ഞാൻ
മദനസാമ്രാജ്യറാണി
പറന്നു വീഴും കണ്മുനയേറുകൾ
പനിനീർപ്പൂമാരി
പറന്നു വീഴും കണ്മുനയേറുകൾ
പനിനീർപ്പൂമാരി - ഇന്നൊരു
പനിനീർപ്പൂമാരി
ലഹരീ.... ലഹരീ..
ലഹരി ലഹരി ലഹരി

കണ്ണിൽ മാദകദാഹം -എൻ
ചുണ്ടിൽ ശൃംഗാരഗീതം
കണ്ണിൽ മാദകദാഹം -എൻ
ചുണ്ടിൽ ശൃംഗാരഗീതം
കരവലയത്തിൽ കാമുകദേവന്റെ
കമനീയമായ ദേഹം
കമനീയമായ ദേഹം
ലഹരീ.... ലഹരീ..
ലഹരി ലഹരി ലഹരി

എന്റെ മുന്തിരിച്ചാറിനോ
എന്റെ പുഞ്ചിരിപ്പാലിനോ
ഏതിനാണധികം മധുരം
ഏതിനാണാനന്ദ ലഹരി
ലഹരീ.... ലഹരീ..
ലഹരി ലഹരി ലഹരി

ഇന്നെൻ സുന്ദരനർത്തനശാലയിൽ
പ്രണയസംഗീതമേള
ഇന്നെൻ സുന്ദരനർത്തനശാലയിൽ
പ്രണയസംഗീതമേള
കാണാനെത്തിയ വിരുന്നുകാരിൽ
കവിതാംഗനയുടെ ലീല
കവിതാംഗനയുടെ ലീല
ലഹരീ.... ലഹരീ..
ലഹരി ലഹരി ലഹരി

എന്റെ മുന്തിരിച്ചാറിനോ
എന്റെ പുഞ്ചിരിപ്പാലിനോ
ഏതിനാണധികം മധുരം
ഏതിനാണാനന്ദ ലഹരി
ലഹരീ.... ലഹരീ..
ലഹരി ലഹരി ലഹരി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ente munthirichaarino

Additional Info

അനുബന്ധവർത്തമാനം