വസന്തം മറഞ്ഞപ്പോൾ

വസന്തം മറഞ്ഞപ്പോള്‍
വൈകിയിട്ടോടിവന്ന
വനവല്ലിക്കുടിലിലെ മുല്ലപ്പൂവേ
നിത്യകാമുകി നീ നിന്‍ സ്വപ്നവുമായ്
ഇത്രനാളിത്രനാളെങ്ങുപോയീ
വസന്തം മറഞ്ഞപ്പോള്‍
വൈകിയിട്ടോടിവന്ന
വനവല്ലിക്കുടിലിലെ മുല്ലപ്പൂവേ

ഏതു മായാ യവനികയ്ക്കപ്പുറം
ശാരദ ചിത്തയായ് നീയിരുന്നു
ഹേമന്തരജനിതന്‍ കംബളം പുതച്ചു
ഏതോ തമസ്സില്‍ നീ മയങ്ങീ
ഏതോ തമസ്സില്‍ നീ മയങ്ങീ
വസന്തം മറഞ്ഞപ്പോള്‍
വൈകിയിട്ടോടിവന്ന
വനവല്ലിക്കുടിലിലെ മുല്ലപ്പൂവേ

നിന്‍പ്രേമ പരിമളലഹരികളാലെ
സമ്പൂര്‍ണ്ണമാവട്ടെ പരിസരങ്ങള്‍
നിന്നുടെ നൈവേദ്യ മാധുരിരസത്താല്‍
എന്നെത്തന്നെ ഞാൻ മറന്നോട്ടെ
എന്നെത്തന്നെ ഞാൻ മറന്നോട്ടെ

വസന്തം മറഞ്ഞപ്പോള്‍
വൈകിയിട്ടോടിവന്ന
വനവല്ലിക്കുടിലിലെ മുല്ലപ്പൂവേ
നിത്യകാമുകി നീ നിന്‍ സ്വപ്നവുമായ്
ഇത്രനാളിത്രനാളെങ്ങുപോയീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasantham maranjappol

Additional Info

അനുബന്ധവർത്തമാനം