മനസ്സേ ആശ്വസിക്കൂ
ഉം...ലാലാലലാ...
മനസ്സേ...ആശ്വസിയ്ക്കൂ
മറക്കാൻ ഇനിയും പഠിച്ചില്ലേ നീ
മനസ്സേ ആശ്വസിയ്ക്കൂ - ആശ്വസിയ്ക്കൂ
ആയിരം ശിശിരങ്ങൾ വസന്തങ്ങൾ
ആയിരം ഗ്രീഷ്മങ്ങൾ കൊഴിയുന്നു
ആയിരം ശിശിരങ്ങൾ വസന്തങ്ങൾ
ആയിരം ഗ്രീഷ്മങ്ങൾ കൊഴിയുന്നു
അനുഭൂതികളുടെ ജനവീഥികളിൽ
ജീവിതം വഴിതേടി അലയുന്നു
ലവിങ്ങ് കോമ്രേഡ്സ് ഫോർഗെറ്റ് മീ നോട്ട്
ബിഡ് യൂ ആൾ ഫേർവെൽ
റ്റാറ്റാ - റ്റാറ്റാ - റ്റാറ്റാ
(മനസ്സേ...)
ലാ...ലലലലലാല ലലലലലാല
മാദകലഹരിതൻ - ഗുഹകളിൽ മാനവൻ
ആരണ്യവാസമിന്നും തുടരുന്നു
മാദകലഹരിതൻ ഗുഹകളിൽ മാനവൻ
ആരണ്യവാസമിന്നും തുടരുന്നു
മൃതചേതനയുടെ മരുഭൂമികളിൽ
ആശകൾ വടിയൂന്നി അകലുന്നു
ലവിങ്ങ് കോമ്രേഡ്സ് ഫോർഗെറ്റ് മീ നോട്ട്
ബിഡ് യൂ ആൾ ഫേർവെൽ
റ്റാറ്റാ - റ്റാറ്റാ - റ്റാറ്റാ
(മനസ്സേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
manasse ashwasikkoo
Additional Info
ഗാനശാഖ: