ടപ് ടപ് ടപ് എന്നു ടൈം പീസിൽ
Music:
Lyricist:
Singer:
Film/album:
ടപ് ടപ് ടപ് എന്നു ടൈമ്പീസിൽ
സമയത്തിൻ മെതിയടി നാദം
ടൂപ് ടൂപ് ടൂപ് എന്ന് ഹൃദയത്തിൽ
പ്രണയത്തിൻ ചിറകടി നാദം
അലാറമിവിടെ അലാറമവിടേ
പ്രശാന്തദിനാന്തവേള
കിനാവിൻ പൊന്നൂഞ്ഞാല
മന്മഥ മദകര ലീല
ടെ ടെ ടെ എന്ന് കവിളത്ത്
കാന്തന്റെ കൈ കൊണ്ട് താളം
ഹൊ ഹൊ ഹൊ എന്നടി കൊണ്ട്
കാമിനി പുളയുന്ന പൂരം
റോക്ക് റോക്ക് റോക്ക് എന്നു താളത്തിൽ
സുമധുര നർത്തനഗീതം
ഷേക്ക് ഷേക്ക് ഷേക്ക് എന്നു താരുണ്യം
ഉല്ലാസം തേടുന്ന ലോകം
വിലാസവേള വിനോദമേള
നഭസ്സിൽ നക്ഷത്രമാല
മനസ്സിലോ പ്രേമജ്വാല
സ്വാഗത നർത്തനലീല (ടക് ടക് ടക്...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Tap tap
Additional Info
ഗാനശാഖ: