മധുമാസരജനിയിൽ വഴി തെറ്റിപ്പോയൊരു
മധുമാസരജനിയിൽ വഴി തെറ്റിപ്പോയൊരു
വനമുല്ലപ്പൂവാണു ഞാൻ ഒരു
വനമുല്ലപ്പൂവാണു ഞാൻ
കണ്ണുനീർപ്പൊയ്കയിൽ ഒറ്റയ്ക്കു നീന്തുന്ന
കൽഹാരപുഷ്പം ഞാൻ (മധുമാസ...)
കവിളത്തു നൃത്തം നടത്തുവാനെത്തിയ
കണ്ണുനീർത്തുള്ളി ഞാൻ
ഉൽക്കടദുഃഖമെൻ ഗാനം
ഗദ്ഗദമെന്നുടേ താളം (മധുമാസ...)
ഓരോ പ്രഭാതവും ചുറ്റിലും തീർത്തത്
കാരാഗൃഹങ്ങൾ മാത്രം
സുന്ദരാകാരപ്പൊൻ കൂട്ടിൽ
ബന്ധനമാണെന്റെ യോഗം (മധുമാസ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Madhumasa rajaniyil
Additional Info
ഗാനശാഖ: