നക്ഷത്ര നാളങ്ങളോ
നക്ഷത്രനാളങ്ങളോ........പൊന്നുപുഷ്പ്പിച്ച മൗനങ്ങളോ...?
കസവണി ഞൊറിയഴിക്കുള്ളിൽ വിളങ്ങും.....
കമനീയ ചന്ദ്രികയോ.....നീ കതിരാർന്ന കല്പനയോ....?(2)
കാണാത്തപൂവിൻ സുഗന്ധവുമായിന്ന്
കാർത്തിക കാറ്റണഞ്ഞു .....(2)
മനസ്സിലെ തൂമുഖം കണ്ടെൻറെ നിശ്വാസ
മധുരം നിറഞ്ഞുവന്നു...(2)
ഓർമ്മയിലാമന്ദഹാസം അണയാവിളക്കായി
(നക്ഷത്രനാളങ്ങളോ...........കല്പനയോ)
കാണാൻ കൊതിച്ച കിനാക്കളെല്ലാം..
ഇന്ന് കൈനീട്ടുംദൂരെവന്നു...(2)
പൂമുഖത്താരോ കിളിവിളക്കിൻ..
തിരിയേഴും കൊളുത്തിവച്ചു...(2)
ഓർമ്മയിലാമന്ദഹാസംഅണയാവിളക്കായി
(നക്ഷത്രനാളങ്ങളോ.......കല്പനയോ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nakshathra nalangalo
Additional Info
Year:
1995
ഗാനശാഖ: