തൊട്ടാൽ മൂക്കിന്നു ശുണ്ഠി നീ

തൊട്ടാൽ മൂക്കിനു ശുണ്ഠി നീ മുട്ടാപ്പോക്കുള്ള മണ്ടീ
തണ്ടൊടിഞ്ഞൊരു താമര പോൽ കണ്ടാലെന്തിനു വാട്ടം
കണ്ടു മുട്ടും നേരമെന്തിനു വീട്ടിലേക്കൊരോട്ടം

(തൊട്ടാൽ...)

കണ്ണുകൾക്കെൻ കോലമൊട്ടും ഇഷ്ടമില്ലെന്നാകിൽ
കവിളിലെങ്ങനെ മഴവില്ലിൻ നിഴലാട്ടം വന്നൂ
കരളിലൊരു പൂങ്കിനാവു കിക്കിളീ കൂട്ടുന്നുണ്ടോ 

(തൊട്ടാൽ...)

വായിൽ നിന്നൊരു വാക്കു വീണാൽ വൈരമിങ്ങ് വീഴുമോ
ഭൂമിയാകെ പാതാളത്തിൽ തലകുത്തിത്താഴുമോ
വാക്കു വേണ്ട വാക്കു വേണ്ട നോക്കൂ പോരും പൊന്നേ

(തൊട്ടാൽ...)

പണ്ടു പണ്ടേ കൂട്ടിനായിപ്പാറി വന്ന തത്തേ
പണ്ടു ചൊല്ലിയ രാജാവിന്റെ കഥകളോർമ്മയുണ്ടോ
പച്ചമരപ്പൂന്തണലിലെ പാട്ടുമോർമ്മയുണ്ടോ

(തൊട്ടാൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thottaal mookkinnu